ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോ വർഷവും ആ​ഗോളതലത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക.

പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് അവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിന ജലം-ഭക്ഷണം എന്നിവയിൽ നിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും.

ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാം.

ലക്ഷണങ്ങൾ

രോഗത്തിന്‍റെ പ്രകടമായ ലക്ഷണം ചർമ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയിൽ നഖത്തിനടിയും നിറം കാണാം. കരളിന്‍റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛർദിയും ഉണ്ടാകുന്നത് രോഗം മൂർച്ഛിച്ചതിന്‍റെ ലക്ഷണമാണ്.

പ്രതിരോധ കുത്തിവെപ്പുകൾ

ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്സിൻ നിലവിലുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ച സ്ത്രീ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണം. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ പ്രതിരോധശേഷി നേടുന്നു. എച്ഐവി/എയ്ഡ്സ് രോഗികൾക്കും വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാം.

10 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ൽ വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​ ത​​ന്നെ നി​​ല​​നി​​ൽ​​ക്കു​​ക​​യും പി​​ന്നീ​​ട് ക്രോ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ​രോ​​ഗ​​ങ്ങ​​ളാ​​യി പ​​രി​​ണ​​മി​​ക്കു​​ക​​യും ചെ​​യ്യാം. വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ൽ ‘ബി’​​യും ‘സി​’​യു​​മാ​​ണ് ലി​​വ​​ർ കാ​​ൻ​​സ​​റിന്റെ മു​​ഖ്യ കാ​​ര​​ണം. ഈ ​​ര​​ണ്ടു വൈ​​റ​​സി​​നു​​മെ​​തി​​രെ ഫ​​ല​​പ്ര​​ദ​​മാ​​യ ചി​​കി​​ത്സ​രീ​​തി​​ക​​ൾ ല​​ഭ്യ​​മാ​​ണ്.

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

രോഗികള്‍ വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. റെഡ് മീറ്റ് കഴിക്കുന്നതും രോഗം വഴളാക്കും. ഉപ്പ് കുറക്കുക.

ദിവസും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്സ്, നട്സ്, പയറുവർഗങ്ങൾ എന്നിവ കഴിക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്താം.

Be the first to comment

Leave a Reply

Your email address will not be published.


*