തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വൈകിയെത്തിയതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇരുനേതാക്കളെയും ഒരുമിച്ചിരുത്തി സംസാരിച്ചു. വിവാദങ്ങള്‍ സമരാഗ്നി ജാഥയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ബാധിക്കരുതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
ആലപ്പുഴയില്‍ സമരാഗ്നി ജാഥക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.
പത്ത് മണിക്കായിരുന്നു സംയുക്ത വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. 10.30 നാണ് കെപിസിസി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. 11 മണിയോടെയാണ് വി ഡി സതീശന്‍ എത്തിയത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ നീരസം മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാന്‍ നോക്കി. 11.05 നല്ലേ വാര്‍ത്താ സമ്മേളനം തീരുമാനിച്ചതെന്ന് ചോദിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് വിളിച്ച ചെസ്സ് ടൂര്‍ണമെന്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
Be the first to comment