‘ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ട; പാർട്ടിക്ക് ഗുണം ചെയ്യില്ല’; ഹൈക്കമാൻഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ഡോക്ടർ ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്.

പരാമർശത്തിൽ അനാവശ്യ പ്രതികരണം നടത്തി എതിർ പാർട്ടികൾക്ക് പ്രചരണായുധം നൽകേണ്ട എന്നും വിലയിരുത്തൽ. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന് അകലം പാലിക്കണം എന്നും നിർദേശം നൽ‌കി. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ പ്രശംസിച്ചായിരുന്നു ശശി തരൂർ രം​ഗത്തെത്തിയത്.

2023 സെപ്റ്റംബറിൽ രാഹുൽഗാന്ധി തന്നെ പറഞ്ഞു, തങ്ങൾക്ക് ഒരു വിരോധവുമില്ല സർക്കാരിന്റെ നയങ്ങൾ തന്നെ ശരിയെന്ന്. രാഹുൽ ഗാന്ധി പറഞ്ഞതാണ് താനും ആവർത്തിച്ചത്. അതിനർത്ഥം കോൺഗ്രസ് പാർട്ടിക്ക് കേന്ദ്രസർക്കാരിന്റെ നയങ്ങളോട് യോജിപ്പുണ്ടെന്നുമാണ് ശശി തരൂർ പറ‍ഞ്ഞിരുന്നു. ഒരു തിരുത്തലിനും തയ്യാറാകാതെ ശശി തരൂർ മുന്നോട്ടുപോകുമ്പോൾ തീർത്തും പ്രതിരോധത്തിലായത് കോൺഗ്രസ് ദേശീയ നേതൃത്വം ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*