കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന വിശാഖിന്‍റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റി.
ആൾമാറാട്ടം നടത്തിയതിൽ ഉത്തരവാദി കോളെജ് പ്രിൻസിപ്പലാണെന്നാണ് വിശാഖ് കോടതിയിൽ വാദിച്ചത്. എന്നാൽ വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്തുകാര്യമാണുള്ളതെന്ന് ജസ്റ്റിസ് ആരാഞ്ഞു.
ആൾമാറാട്ട കേസിൽ ഒന്നാം പ്രതി കോളേജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവും രണ്ടാം പ്രതി എസ്എഫ്ഐ നേതാവ് എ. വിശാഖുമാണ്.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആൾമാറാട്ടം. വ്യാജ രേഖ ചമയ്ക്കൽ , കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിങ്ങനെയാണ് കേസുകൾ.
Be the first to comment