
ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ (57) അന്തരിച്ചു. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് ബാലചന്ദ്രമേനോൻ ചിത്രമായ ‘ശേഷം കാഴ്ച്ചയിൽ’ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്ക്കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തിൽ.
Be the first to comment