ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവര്‍ണറുടെ വാദം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അപ്രീതിയുണ്ടാകാം. ബോധപൂര്‍വമായ നിയമലംഘനം ഉണ്ടായോ എന്ന് ചാന്‍സലര്‍ക്ക് പരിശോധിക്കാം. ഗവര്‍ണര്‍ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനത്തെ ഇന്ന് ഗവര്‍ണര്‍ കോടതിയില്‍ ന്യായീകരിച്ചു. വൈസ് ചാന്‍സിലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഇതെന്നാണ് ഗവര്‍ണറുടെ വാദം. സര്‍വകലാശാല സെനറ്റ് അംഗമെന്ന നിലയില്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ അംഗങ്ങള്‍ പരാജയപ്പെട്ടു എന്നും ഗവര്‍ണര്‍ പറയുന്നു.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് തന്റെ തീരുമാനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചത്. സെനറ്റ് നടപടി കേരള സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല. അതിനെ പ്രകടമായ അധിക്ഷേപം എന്ന് വിളിക്കണം എന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. ചാന്‍സിലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന സെനറ്റിന്റെ ഏകകണ്ഠമായ തീരുമാനത്തില്‍ തന്റെ നോമിനികള്‍ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്, നോമിനികള്‍ പരിധിവിട്ട് പെരുമാറുന്നു എന്നും ഗവര്‍ണര്‍ പറയുന്നു.
Be the first to comment