സിദ്ധാർത്ഥന്റെ മരണം ; ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയlലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉൾപ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നൽകിയത്.

ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയിട്ടുള്ളത്. പ്രതികളായ കാശിനാഥൻ , അമീൻ അക്ബർ അലി തുടങ്ങീ 4 പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.

അതേസമയം പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മിന്നുംജയം നേടിയിരുന്നു . എസ്‌എഫ്‌ഐ സ്ഥാനാർഥി പി അഭിരാം 427 വോട്ട്‌ഭൂരിപക്ഷം നേടി വിജയിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്‌. ചൊവ്വ രാവിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ.

കഴിഞ്ഞ 22ന്‌ ആയിരുന്നു വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. എസ്എഫ്ഐയും സ്വതന്ത്രമുന്നണിയും മത്സരിച്ചു. സർവകലാശാലയ്‌ക്ക്‌ കീഴിലെ മുഴുവൻ കോളേജുകളിലെയും വിദ്യാർഥികൾ വോട്ടുചെയ്‌തപ്പോൾ സ്വതന്ത്രമുന്നണി സ്ഥാനാർഥിക്ക് 228 വോട്ടുകൾ മാത്രമാണ്‌ നേടാനായത്‌. നേരത്തെ നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*