വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് കോടതി. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ തടയണമെന്ന പ്രതിയുടെ ഹര്‍ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.
കിരണ്‍ കുമാറിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നതെങ്കിലും ഇത് ഒന്നിച്ച് പത്ത് വര്‍ഷമാക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ശിക്ഷ നടപ്പാക്കുന്നത് തന്റെ അപ്പീലില്‍ വിധി വരുന്നത് വരെ തടയണമെന്നാണ് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Be the first to comment