ലിവിംങ് ടുഗതർ വിവാഹമല്ലെന്ന് പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി

കൊച്ചി : ലിവിംങ് ടുഗതർ വിവാഹമല്ലെന്ന് പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭാർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി. ലിവിംങ് ബന്ധത്തിൽ പങ്കാളിയെന്നേ പറയാനാവൂ.

പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

Be the first to comment

Leave a Reply

Your email address will not be published.


*