പൊന്നാനി ബലാത്സംഗ കേസ്: എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: പൊന്നാനി ബലാത്സംഗ കേസിൽ എസ്‌പി സുജിത്ത് ദാസടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. സർക്കിൾ ഇൻസ്പെക്‌ടർ വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ ഇടാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് (ഒക്‌ടോബർ 24) ഉത്തരവിട്ടത്. സിഐയ്‌ക്കെതിരായ ബലാത്സംഗ പരാതിയിൽ എന്തുകൊണ്ടാണ് ഇത്രയും വർഷം നടപടിയെടുക്കാതിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയും നേരത്തെ വിമർശിച്ചിരുന്നു .

2022ൽ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ, ഡിവൈഎസ്‌പി ബെന്നി, മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാത്സംഗം ചെയ്‌തതായിട്ടായിരുന്നു ആരോപണം.

എസ്എച്ച്ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നതോദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്‌തതെന്നും വീട്ടമ്മ ആരോപച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*