
കൊച്ചി: ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹർജി തീർപ്പാക്കി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി.
കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ നൽകുന്ന ലൈസൻസ് മുഖേന പാർക്കിംഗ് ഫീസ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാർക്കിങ് ഫീസ് പിരിക്കുന്നതിനെതിരായ ഹർജി തീർപ്പാക്കിയത്.
നേരത്തെ ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീ പിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാളുകൾ എന്തടിസ്ഥാനത്തിലാണ് പാർക്കിംഗിനായി ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നതെന്നും കോടതി ചോദിച്ചിട്ടുണ്ട്. ഈ നടപടിയെ അംഗീകരിച്ചാൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ജനങ്ങളില്‍നിന്നു പണം ഈടാക്കില്ലേ എന്നാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ചോദിച്ചത്.
എന്നാല്‍ ചട്ടം 475 അനുസരിച്ചു ലൈസന്‍സ് ഉണ്ടെങ്കില്‍ പാര്‍ക്കിങ് ഫീ പിരിക്കാമെന്ന ഹൈക്കോടതി മുന്‍ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് നഗരസഭ കോടതിയില്‍ നിലപാടെടുത്തത്.
Be the first to comment