നടിയെ അക്രമിച്ച കേസ്:അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

കൊച്ചി:നടിയെ അക്രമിച്ച കേസില്‍  നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി.അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍ പ്രോസിക്യൂഷനും ദോഷകരമാകും.ഇത് അന്വോഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അറിയണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതിയുറപ്പാവില്ലെന്നും നടിയുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കി. ഹർജിയിൽദിലീപിനെ   കക്ഷി ചേര്‍ത്തു.

 വിചാരണ വൈകിപ്പിക്കാനാണ് കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു.പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ല.മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്ന് പ്രോസികൂഷന്‍ വ്യക്തമാക്കി.മെമ്മറികാര്‍ഡ് പരിശോധിക്കണമെന്ന ക്രൈബ്രാഞ്ചിന്‍റെ ഹരജി ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസ് വിധി പറയാന്‍ മാറ്റി.

നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് ഹൈക്കോടതി.  മെമ്മറി കാർഡ് പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവ൪ത്തിച്ചു. മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നും ഫൊറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നും ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*