കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍. മത്സരാധിഷ്ഠിത പരീക്ഷകളിൽ ഹിജാബ് ധരിച്ച് ഹാളിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.

ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ വ്യക്തമാക്കി. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. അവരെ സമഗ്രമായി പരിശോധിക്കും. ഒരു തരത്തിലുമുള്ള അന്യായങ്ങളും അനുവദിക്കില്ല. നീറ്റ് പരീക്ഷയിലും ഹിജാബ് ധരിക്കാമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സര്‍വിസുകളിലേക്കുള്ള പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ സര്‍വീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ ഹിന്ദുത്വ അനുകൂല സംഘടനകള്‍ പ്രതിഷേധമുയർത്തി.

 

Be the first to comment

Leave a Reply

Your email address will not be published.


*