മുംബൈയ്ക്ക് തിരിച്ചടി; പുതിയ നായകൻ ഹാർദിക് ഐപിഎല്‍ കളിച്ചേക്കില്ല, തിരിച്ചടിയായത് കണങ്കാലിനേറ്റ പരിക്ക്

റെ അഭ്യൂഹങ്ങൾക്കൊടുവിൽ മുംബൈ ഇന്ത്യൻസ് ടീം നായക സ്ഥാനത്തേക്ക് എത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ ഐപിഎൽ നഷ്ടമായേക്കുമെന്ന് സൂചന. നവംബറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്ക് മൂലം ചികിത്സയിലായിരുന്നു ഹാർദിക്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഹാർദിക് പാണ്ഡ്യ മുബൈയിലേക്ക് തിരിച്ചെത്തുന്നതും നായക സ്ഥാനമേൽക്കുന്നതും. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കിരീടത്തിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ.

ഹാര്‍ദ്ദിക് വന്നതോടെ അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയെ നായക സ്ഥാനത്തുനിന്നും മാറ്റി പകരം ഹർദിക്കിനെ നായകനാക്കിയത് മുംബൈ ആരാധകർക്കിടയിൽ തന്നെ വലിയ ചർച്ചാവിഷയമായിരുന്നു.

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ഹാര്‍ദിക്കിന് മടങ്ങിവരാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കണങ്കാലിനേറ്റ പരുക്ക് തീവ്രമായതിനാൽ ഹാര്‍ദിക്കിന് ഈ സീസൺ കൂടി വിശ്രമം തുടരേണ്ടി വരുമെന്നാണ് വിവരം. ഹാർദിക്കിന് ഈ സീസൺ ഐപിഎൽ നഷ്ടമായാൽ മുംബൈ ഇന്ത്യൻസിന് അത് കനത്ത തിരിച്ചടിയായിരിക്കും. രോഹിത്തിനെ മാറ്റി ഹാർദിക് നായക സ്ഥാനത്തേക്ക് വന്നതിനാൽ തിരികെ രോഹിത്തിനെ നായകസ്ഥാനത്തേക്ക് കൊണ്ട് വരുമെന്നതിൽ വ്യക്തതയില്ല. പുതിയ നായകനെ കണ്ടെത്തുക എന്നത് മുംബൈയ്ക്ക് പ്രയാസമായിരിക്കും. കൂടാതെ ഹാര്‍ദിക്കിന്റെ അഭാവം മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടറുടെ റോളിൽ വലിയ വിടവുണ്ടാക്കുമെന്നതും ഉറപ്പാണ്.

Be the first to comment

Leave a Reply

Your email address will not be published.


*