
ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ ഇന്ന് ആരംഭിക്കും. രാവിലെ 11 ന് വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് സദ്യ ഭഗവാന് സമർപ്പിച്ചതോടു കൂടി ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കമായി. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്. 64 ഇനം വിഭവങ്ങളുടെ നറും സുഗന്ധത്താല്‍ ആറന്‍മുള നിറയുന്ന വളള സദ്യ ക്ഷേത്രമുറ്റത്തും ഊട്ടുപുരയിലുമായാണ് വിളമ്പുന്നത്.
വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കളും, ഭക്തർ അടക്കം നിരവധി പേർ സദ്യയിൽ പങ്കെടുക്കും. വള്ളസദ്യകളിലെ തിരക്ക് പാസു മൂലം നിയന്ത്രിക്കും. സദ്യയ്ക്ക് വിളമ്പാന്‍ ചേനപ്പാടിക്കാരുടെ പാളത്തൈരുമായുള്ള ഘോഷയാത്ര ചൊവ്വാഴ്ച നടന്നിരുന്നു.
ഉദ്ദിഷ്ടകാര്യ സാധ്യത്തിനും സർപ്പ ദോഷ പരിഹാരത്തിനും സന്താന ലബ്ധിക്കുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടി ചോദിക്കുന്ന 20 വിഭവങ്ങൾ ഉൾപ്പെടെ ആകെ 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.
Be the first to comment