ന്യൂയോർക്: പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് (70) അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1970-കളിൽ ലോസ് ഏഞ്ചൽസിലെ ഗ്രൗണ്ട്ലിംഗ്സിലെ കോമഡി ട്രൂപ്പിൽ ഹാസ്യനടനായാണ് റൂബൻസിന്റെ കലാജീവിതം ആരംഭിച്ചത്. ആ ട്രൂപ്പിൽ വെച്ചാണ് അദ്ദേഹം 1978 ൽ പീ-വീ ഹെർമൻ എന്ന വിഖ്യാത കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. 1991 ജൂലൈയിൽ ഫ്ലോറിഡയിലെ ഒരു തീയറ്ററിൽ അസഭ്യം പറഞ്ഞതിന് റൂബൻസിനെ അറസ്റ്റ് ചെയ്തത് ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു.
പീ-വീസ് ബിഗ് അഡ്വഞ്ചർ (1985), ബിഗ് ടോപ്പ് പീ-വീ (1988), റെനോ 911! (2006), 30 റോക്ക് (2007), പുഷിംഗ് ഡെയ്‌സികൾ (2007), ലൈഫ് ഡ്യൂർ ടൈം (2009), ദി ബ്ലാക്ക്‌ലിസ്റ്റ് (2014–2015), ആക്‌സിഡന്റൽ ലവ് (2015), മൊസൈക് (2018) തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ട്രോൺ: അപ്‌റൈസിംഗ് (2012-2013) എന്ന ഡിസ്‌നി എക്‌സ്‌ഡി ടെലിവിഷൻ പരമ്പരയിൽ ശബ്‍ദ സാന്നിധ്യവുമായിരുന്നു അദ്ദേഹം. 2016-ൽ, അദ്ദേഹം നെറ്റ്ഫ്ലിക്സ് ചിത്രമായ പീ-വീസ് ബിഗ് ഹോളിഡേയിൽ സഹ-എഴുത്തുകാരനായി പ്രവർത്തിക്കുകയും അഭിനയിക്കുകയും ചെയ്തു.
Be the first to comment