
റോഡായാൽ കുഴി കാണും അത് ചർച്ചയാവുകയും ചെയ്യും. ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗറുടെ ഒരു പ്രവര്‍ത്തി ഇത്തരത്തില്‍ കാലിഫോര്‍ണിയയിലെ റോഡിലെ കുഴിയും ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ കൂടിയായിരുന്ന ഹോളിവുഡ് താരം വീടിന് സമീപത്തുള്ള റോഡിലെ കുഴി അടച്ചതാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചയായിട്ടുള്ളത്.
വീടിന് പരിസരത്തുള്ള വലിയ കുഴി നിരവധി വാഹനങ്ങള്‍ കേടാകാന്‍ കാരണമാകുന്നതായും സൈക്കിള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നതിനേക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് അർണോൾഡ് സ്വാറ്റ്സെനെഗർ റോഡിലിറങ്ങ് കുഴിയടച്ചത്. പരാതിപ്പെടുന്ന സമയത്ത് ഇറങ്ങി ചെയ്യാനുള്ള കാര്യമേ ഉള്ളുവെന്ന് വിശദമാക്കി വീഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
Today, after the whole neighborhood has been upset about this giant pothole that’s been screwing up cars and bicycles for weeks, I went out with my team and fixed it. I always say, let’s not complain, let’s do something about it. Here you go. pic.twitter.com/aslhkUShvT
— Arnold (@Schwarzenegger) April 11, 2023
Be the first to comment