റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം; ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തെള്ളകം ഹോളിക്രോസ്

പാലായിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി  ഹോളിക്രോസ് എച്ച് എസ് എസ് തെള്ളകം. 

പാലാ ടൗൺ ഹാളിലെ എട്ടാമത്തെ സ്റ്റേജിൽ നടന്ന ദഫ് മുട്ട് മത്സരത്തിലെ കുട്ടികളുടെ പ്രകടനങ്ങൾ കാണികളെ ആവേശഭരിതമാക്കി. വാശിയേറിയ മത്സരത്തിനൊടുവിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ഹോളിക്രോസ് എച്ച് എസ് എസ് തെള്ളകം കരസ്ഥമാക്കിയത്. 

13 ഉപജില്ലകളിൽ നിന്നായി ഒമ്പതിനായിരത്തോളം പ്രതിഭകളാണ്‌ മേളയിൽ മാറ്റുരയ്‌ക്കുക. കൗമാര കലാ പ്രതിഭകളുടെ സർഗ്ഗാത്മക വാസനകൾ മാറ്റുരയ്‌ക്കുന്ന കലോത്സവം 22 മുതൽ 25 വരെയാണ്‌. ഒമ്പത്‌ കേന്ദ്രങ്ങളിലായി 23 വേദികളിലാണ്‌ മത്സരങ്ങൾ അരങ്ങേറുന്നത്‌. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായി 318 ഇനങ്ങളിലാകും മത്സരങ്ങൾ.

 

Be the first to comment

Leave a Reply

Your email address will not be published.


*