ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി

ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഫോഴ്സ്മെന്റ് ഡയറക്റേറ്റിന് അനുമതി നൽകിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ നീക്കം. അരവിന്ദ് കേജ്രിവാളിനെയും, മുൻ ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഇഡിക്ക് അനുമതി നൽകി.

അരവിന്ദ് കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് നേരത്തെ അനുമതി നൽകിയിരുന്നു.ഡിസംബർ അഞ്ചിനാണ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇ ഡി ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയത്.

ഡൽഹിയിൽ നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രചരണം മടുപ്പിക്കുന്നതിനിടെയാണ്‌ നീക്കം. മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ മാർച്ച് 21ന് അറസ്റ്റുചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*