ശരീര ദുർഗന്ധം അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന നുറുക്കുവിദ്യകൾ

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വിയര്‍പ്പ് മൂലമുള്ള ശരീര ദുർഗന്ധം. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. 

  • മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം നിയന്ത്രിക്കാം. 
  • ഒരു നാരങ്ങ പകുതിയായി മുറിച്ച് കക്ഷത്തിന്റെ ഭാഗത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 
  • ആപ്പിള്‍ സൈഡര്‍ വിനഗര്‍ ശരീരത്തില്‍ കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാനും ദുര്‍ഗന്ധം അകറ്റാനും ഇത് സഹായിക്കും.
  • വെള്ളത്തില്‍ റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നതും ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. അതുപോലെ കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
  • ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പിന്‍റെ ഗന്ധം പോകാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

Be the first to comment

Leave a Reply

Your email address will not be published.


*