ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഹോണര്‍ മാജിക് 6 പ്രോ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ജനുവരിയില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് രണ്ടിന് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ വഴിയും തെരഞ്ഞെടുത്ത ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഹാന്‍ഡ്സെറ്റ് ലഭ്യമാകും. കറുപ്പും പച്ചയും നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തും. ഡിസൈന്‍ ആഗോള, ചൈനീസ് വേരിയന്റുകള്‍ക്ക് സമാനമായിരിക്കും.
6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1,280 x 2,800 പിക്‌സലുകള്‍) എല്‍ടിപിഒ ഒഎല്‍ഇഡി സ്‌ക്രീനും 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റും 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഡോള്‍ബി വിഷന്‍ പിന്തുണയുമുള്ളതാണ് ഫോണ്‍.
12 ജിബി അല്ലെങ്കില്‍ 16 ജിബി വരെയാണ് റാം. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 SoC ആണ് ഫോണിന് കരുത്തുപകരുക. 256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ്് ഇന്റേണല്‍ സ്റ്റോറേജ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
50 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമായി ചേര്‍ന്ന് മറ്റൊരു 50 മെഗാപിക്‌സല്‍ സെന്‍സര്‍, 2.5x ഒപ്റ്റിക്കല്‍ സൂം ഉള്ള 180 മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റാണ് ഹോണര്‍ മാജിക് 6 പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹാന്‍ഡ്സെറ്റിന്റെ 50 മെഗാപിക്സല്‍ മുന്‍ കാമറയ്ക്കൊപ്പം സെക്കന്‍ഡറി 3D ഡെപ്ത് സെന്‍സറും ഉണ്ട്.
80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,600mAh ബാറ്ററിയാണ് ഹോണര്‍ മാജിക് 6 പ്രോയെ പിന്തുണയ്ക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ IP68 റേറ്റിംഗോടെയാണ് ഹാന്‍ഡ്സെറ്റ് വരുന്നത്.
Be the first to comment