അത്യുഗ്രൻ ക്യാമറ, മികച്ച പെർഫോമൻസ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ അവതരിപ്പിച്ചു

ഹൈദരാബാദ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി ഹോണർ മാജിക് 7, ഹോണർ മാജിക് 7 പ്രോ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 200 എംപി ടെലിഫോട്ടോ ക്യാമറയാണ് പ്രോ വേരിയന്‍റിൽ നൽകിയിരിക്കുന്നത്.

16 ജിബി വരെ റാം ഈ സ്‌മാർട്ട്‌ഫോണുകളിൽ ലഭ്യമാണ്. പൊടിയേയും ജലത്തേയും പ്രതിരോധിക്കുന്നതിന് IP68, IP69 റേറ്റിങുകളാണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്‌സലിന്‍റെ മുൻ ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. പ്രോ വേരിയന്‍റിൽ നൽകിയിരിക്കുന്ന 200 മെഗാപിക്‌സലിന്‍റെ ടെലിഫോട്ടോ ക്യാമറ മികച്ച ചിത്രങ്ങളെടുക്കുന്നതിന് സഹായിക്കും.

ഹോണറിന്‍റെ വെബ്‌സൈറ്റിൽ ചൈനയിൽ ഫോണുകൾ പ്രീ-ഓർഡറിന് തയ്യാറാണ്. നവംബർ 8 മുതലായിരിക്കും വിൽപ്പനയ്‌ക്കെത്തുക. ഹോണർ മാജിക് 7, ഹോണർ മാജിക് 7 പ്രോ മോഡലുകളുടെ കൂടുതൽ സവിശേഷതകളും വിലയും പരിശോധിക്കാം.

ഹോണർ മാജിക് 7 ഫീച്ചറുകൾ:

  • ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റ്, TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനുള്ള 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് LTPO OLED സ്‌ക്രീൻ
  • പ്രൊസസർ: ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്
  • ക്യാമറ: 50 എംപി പ്രൈമറി സെൻസർ, 50 എംപി സെക്കൻഡറി അൾട്രാ വൈഡ് ഷൂട്ടർ, വാനില മോഡലിന് 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 എംപി ടെലിഫോട്ടോ ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ
  • ചാർജിങ്: 80W വയർലെസ് ഫാസ്റ്റ് ചാർജിങ്
  • ബാറ്ററി: 5,650mAh ബാറ്ററി
  • ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസർ

ഹോണർ മാജിക് 7 പ്രോ ഫീച്ചറുകൾ:

  • ഡിസ്‌പ്ലേ: 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (1280 x 2800 പിക്‌സലുകൾ) LTPO OLED ഡിസ്‌പ്ലേ
  • പ്രൊസസർ: ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്
  • ക്യാമറ: 50 എംപി പ്രൈമറി സെൻസർ, 50 എംപി സെക്കൻഡറി അൾട്രാ വൈഡ് ഷൂട്ടർ, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 200 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ
  • ചാർജിങ്: 100W വയർഡ്, 80W വയർലെസ് ഫാസ്റ്റ് ചാർജിങ്
  • ബാറ്ററി: 5,850mAh ബാറ്ററി
  • ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസർ

വില

ഹോണർ മാജിക് 7 ന്‍റെ 12GB + 256GB വേരിയന്‍റിന്‍റെ പ്രാരംഭവില ഏകദേശം 53,100 രൂപയാണ്. 12GB + 512GB വേരിയന്‍റിന്‍റെ പ്രാരംഭവില ഏകദേശം 56,700 രൂപയും ആണ്. ഹോണർ മാജിക് 7 പ്രോ മോഡലിന്‍റെ 12GB + 256GB വേരിയന്‍റിന് ഏകദേശം 67,300 രൂപയും 16GB + 512GB, 16GB + 1TB എന്നീ വേരിയന്‍റുകൾക്ക് 73,200 രൂപയും വില വരും.

കളർ ഓപ്‌ഷനുകൾ:

ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ അഞ്ച് കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. ഹോണർ മാജിക് 7 മോഡലിന് മോണിങ് ഗ്ലോ ഗോൾഡ്, മൂൺ ഷാഡോ ഗ്രേ, സ്നോ വൈറ്റ്, സ്കൈ ബ്ലൂ, വെൽവെറ്റ് ബ്ലാക്ക് എന്നീ കളറുകളാണ് നൽകിയിരിക്കുന്നത്. മൂൺ ഷാഡോ ഗ്രേ, സ്‌നോ വൈറ്റ്, സ്കൈ ബ്ലൂ, വെൽവെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ പ്രോ വേരിയന്‍റും ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*