മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 77000 പോയിന്റ് മറികടന്ന് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 23,400 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടന്നത്.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 300ലധികം പോയിന്റ് ഉയര്‍ന്നപ്പോഴാണ് സെന്‍സെക്‌സ് 77,000 കടന്നത്. നിലവില്‍ 76,800 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സ്. ഊര്‍ജ്ജ, റിയല്‍റ്റി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഐടി ഓഹരികള്‍ നഷ്ടം നേരിട്ടു.
പവര്‍ഗ്രിഡ്, എന്‍ടിപിസി, എസ്ബിഐ, ടാറ്റ മോട്ടേഴ്‌സ്, ആക്‌സിസ് ബാങ്ക്, ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.
Be the first to comment