ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘കർണിക’യിലെ ഗാനങ്ങൾ പുറത്ത്

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘കർണിക’യിലെ ഗാനങ്ങൾ പുറത്ത്. സൈന ഓഡിയോസിലൂടെയാണ് പാട്ടുകൾ റിലീസ് ചെയ്തത്. നവാഗതനായ അരുൺ വെൺപാലയാണ് കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് ചിത്രത്തിന്റെ നിർമാണം.

നടി പ്രിയങ്ക നായരാണ് കർണികയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി ജി രവിയും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ആധവ് റാം എന്ന പുതുമുഖമാണ് നായകൻ. കർണിക എന്ന ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത് പുതുമുഖ നടിയായ ഐശ്വര്യ വിലാസിനിയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ കൊടകര സ്വദേശിയായ ഗോകുൽ, ശ്രീകാന്ത് ശ്രീകുമാർ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശിയായ ശ്രീകാന്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് തിരശീലയിലേക്ക് എത്തുന്നത്.

ബിബിസിയ്ക്കും നാഷണൽ ജ്യോഗ്രഫിക്കിനും വേണ്ടി അൻപതിൽ പരം ഡോക്യുമെന്ററി ചിത്രങ്ങൾക്കg ക്യാമറ ചലിപ്പിച്ച അശ്വന്ത് മോഹനാണ് സിനിമയുടെ ഡി ഒ പി. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത ഛായാഗ്രാഹകരുടെ അസ്സോസിയേറ്റായും അസിസ്റ്റന്റായും വർഷങ്ങളോളം പ്രവർത്തിച്ച അശ്വന്ത് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ മലയാള സിനിമയാണിത്.

ത്പ്രോജക്ട് ഡിസൈന്‍- സോഹൻ റോയ്, ഗാനരചന- സോഹൻ റോയ്, ധന്യ സ്റ്റീഫന്‍, വിക്ടര്‍ ജോസഫ്, അരുണ്‍ വെണ്‍പാല. ബിജിഎം-പ്രദീപ് ടോം, പ്രോജക്ട് മാനേജര്‍- ജോണ്‍സണ്‍ ഇരിങ്ങോള്‍, ക്രിയേറ്റീവ് ഹെഡ്- ബിജു മജീദ്, ലൈന്‍ പ്രൊഡ്യൂസര്‍-വിയാന്‍ മംഗലശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍- സജീഷ് മേനോന്‍, ആര്‍ട്ട്- രാകേഷ് നടുവില്‍, മേക്കപ്പ്-അര്‍ഷാദ് വര്‍ക്കല, കോസ്റ്റിസ്റ്റ്യൂം- ഫെമിയ ജബ്ബാര്‍, മറിയ കുമ്പളങ്ങി, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, പി ആര്‍ ഒ- എം കെ ഷെജിന്‍.

Be the first to comment

Leave a Reply

Your email address will not be published.


*