കുളിക്കാന്‍ ചൂടുവെള്ളമോ തണുത്തവെള്ളമോ ആരോഗ്യകരം? ഇത് സംബന്ധിച്ച സംവാദം കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. രണ്ടും ആരോഗ്യകരമാണ് എന്നാല്‍ രണ്ട് തരത്തിലാണ് ഇവ ശരീരത്തെ ബാധിക്കുക.
ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കുളിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം
1.തണുത്തവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ടുള്ള ഗുണം
തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ഉന്മേഷവും ഊര്‍ജവും കിട്ടാന്‍ തണുത്തവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.തണുത്ത വെള്ളം ഒഴിച്ചു കുളിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കുന്നതിനാൽ പേശി വീക്കം കുറയ്ക്കാനും സഹായിക്കും. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം അല്ലെങ്കിൽ ദിവസം ആരംഭിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതി നല്ലതാണ്.
തണുത്ത വെള്ളവുമായുള്ള സമ്പർക്കം ശ്വേതരക്താണുക്കളുടെ ഉൽപാദനം വർധിപ്പിക്കും. ശരീരത്തെ അണുബാധകളിൽ നിന്ന് പ്രതിരോധിക്കുന്നതിൽ ഇവ പ്രധാന പങ്കു വഹിക്കുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തും.
2.ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ടുള്ള ഗുണം
പേശികളിലെ സമ്മര്‍ദം, സന്ധി വേദന, ശരീര വേദന തുടങ്ങിയവ അകറ്റാന്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. കൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും സഹായിക്കും.
ചൂടു വെള്ളം ഉപയോഗിച്ചുള്ള കുളി ശരീരത്തെയും മനസിനെയും വിശ്രമിക്കാന്‍ സഹായിക്കും. ഇത് മാനസിക സമ്മര്‍ദം അകറ്റി ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആണ് എന്‍ഡോര്‍ഫിന്‍ ഉല്പാദിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നല്‍കാനും സഹായിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഗുണം ചെയ്യും.
Be the first to comment