കോട്ടയം മെഡിക്കൽ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം ; 20 പവൻ സ്വർണം കവർന്നു

കോട്ടയം : മെഡിക്കൽ കോളജിനു സമീപം ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു. ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മൂന്നാറിൽ മകന്റെ വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. ഇന്നു രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ‌ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. 

രണ്ടു നില വീടിന്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*