കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ പിക്നിക് സ്പോട്ടാക്കണമെന്ന് ആവശ്യം

കുമരകം : വേമ്പനാട്ട് കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനലിൽ ഹൗസ് ബോട്ടുകൾ അടുക്കാത്ത സാഹചര്യത്തിൽ. ഇവിടം പിക്നിക് സ്പോട്ടാക്കി മാറ്റണമെന്ന ആവശ്യം ഉയരുന്നു. ഉദ്ഘാടനം കഴിഞ്ഞു മൂന്നര വർഷമായിട്ടും ഇവിടെ ഹൗസ് ബോട്ടുകൾ ഒന്നും അടുത്തിട്ടില്ല. കോടികൾ ചെലവഴിച്ചു നിർമിച്ച ടെർമിനൽ ആർക്കും പ്രയോജനപ്പെടാതെ കിടക്കുകയാണ്. ജനങ്ങൾക്കു പ്രിയപ്പെട്ടവരുമായെത്തി പ്രകൃതിയുമായി ചേർന്നു സന്തോഷം പങ്കിടാൻ പറ്റിയ സ്ഥലമാണിത്. 

സൂര്യാസ്തമയം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഫു‍ഡ് കോർട്ട് ഒരുക്കണം. ഫിഷിങ് സൗകര്യം, സമീപത്തെ കനാലിലൂടെ ചെറുവള്ളത്തിൽ സവാരി, സെൽഫി സ്പോട്ട് എന്നിവ കൂടിയാകുമ്പോൾ സഞ്ചാരികളുടെ ഒഴുക്കാകും ഇവിടേക്ക്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും നൂറുകണക്കിനു വിനോദ സഞ്ചാരികളാണ് ഇവിടെ സൂര്യാസ്തമയം കാണാനും വിശ്രമിക്കാനും എത്തുന്നത്. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ടൂറിസം പദ്ധതിക്കുള്ള നടപടികൾ സ്വീകരിക്കുമെന്നു പറയുന്നതല്ലാതെ ഇതുവരെ ഒന്നും നടന്നിട്ടില്ല. പഞ്ചായത്ത് അടുത്തയിടെ ടെർമിനലിന്റെ അറ്റകുറ്റപ്പണികൾതീർത്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിക്നിക് സ്പോട്ട് ആരംഭിച്ചാൽ അത് വരുമാനമാർഗമാകും.

Be the first to comment

Leave a Reply

Your email address will not be published.


*