
കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛൻ ആന്റണി (75) യെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മകൻ അഖിൽ കുമാറിനെ (25) കാണാനില്ല. മകൾ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നാതിനെ തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ പുഷ്പലതയെ കണ്ടെത്തിയത്. മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പോലീസിനെ വിളിച്ച് പരാതി പറഞ്ഞിരുന്നു.
Be the first to comment