സ്വന്തം കൈപ്പടയിൽ ഒരു വർഷം കൊണ്ട് വി. ബൈബിൾ എഴുതി വീട്ടമ്മ; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ:  മാന്നാനം വടകരയിൽ ത്രേസ്യാമ്മ തോമസ് തന്റെ സ്വന്തം കൈപ്പടയിൽ ഒരു വർഷം കൊണ്ട് തയ്യാറാക്കിയ വി. ബൈബിൾ  പ്രകാശനം ചെയ്തു.  2021 നവംബർ ഒന്നിന് തുടങ്ങിയ വിശുദ്ധ ഗ്രന്ഥ രചന 2022 ഒക്ടോബർ 16 നാണ് പൂർത്തീകരിച്ചത്.  പഴയനിയമം 1624 പേജുകളും പുതിയനിയമം 424 പേജുകളുമുണ്ട്. അതിരമ്പുഴ പള്ളിയിൽ നടന്ന വാർഡ് തല കൺവെൻഷനിൽ അതിരമ്പുഴ ഫൊറോന പള്ളി വികാരി റവ ഡോ. ജോസഫ് മുണ്ടകത്തിൽ വി. ബൈബിൾ  പ്രകാശനം ചെയ്യുകയും ത്രേസ്യാമ്മ തോമസിനെ ആദരിക്കുകയും ചെയ്തു.

ദിവസവും 4  മണിക്കൂറെങ്കിലും വിശുദ്ധ ഗ്രന്ഥരചനക്ക് വേണ്ടി മാറ്റി വെച്ചിരുന്നു. ഭർത്താവ് തോമസിന്റെയും, മക്കളുടെയും, വാർഡ് ലീഡർ ജെയിംസ് മൂലക്കാട്ടിന്റെയും പരിപൂർണ പിന്തുണ വിശുദ്ധ ഗ്രന്ഥ രചനയുടെ പിന്നിലുണ്ടെന്ന് ത്രേസ്യാമ്മ തോമസ് പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*