
മലപ്പുറം: എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു. പോത്തന്നൂർ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പോത്തന്നൂരിലെ വീട്ടിൽവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.
ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. സഹോദരികളായ ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.
Be the first to comment