ഒരു ദിവസം എത്ര കപ്പ് വരെ കാപ്പി ആവാം? അളവിൽ കൂടിയാൽ സ്ട്രോക്കിന് സാധ്യത

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ മിതമായ അളവ് എത്രയാണെന്നാണ് എല്ലാവരുടെയും സംശയം. കാപ്പി, ചായ, കൊക്കോ തുടങ്ങിയ കഫീന്‍ അടങ്ങിയവ കഴിക്കുന്നത് രക്തധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് റുമാറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ദിവസവും 200-300 മില്ലി ഗ്രാം, അതായത് രണ്ട് അല്ലെങ്കില്‍ മൂന്ന് കപ്പ് കാപ്പി കുടിക്കുന്നതാണ് സുരക്ഷിതമെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസവും 200 മുതല്‍ 300 വരെ മില്ലിഗ്രാം കാപ്പി കുടിക്കുന്നവരില്‍ 48.1 ശതമാനം വരെ കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി.

സ്‌ട്രോക്ക്, ഹൃദയാഘാതം കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയിലേക്ക് നയിക്കാന്‍ കാരണമാകുന്ന ലൂപ്പസ് എന്നാ ഓട്ടോഇമ്മ്യൂണല്‍ രോഗാവസ്ഥയുള്ളവരിലാണ് പഠനം നടത്തിയത്. കൂടാതെ ഫ്ലവൊനോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍, പോളിഫിനോളുകള്‍ തുടങ്ങി കാപ്പിയിലും ചായയിലും നൂറുകണക്കിന് ബയോ ആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് ക്രമീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.

അതേസമയം അമിതമായി കാപ്പി കുടിക്കുന്ന ശീലം സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസവും നാല് കാപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് സ്‌ട്രോക്ക് സാധ്യത 37 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ജേണല്‍ ഓഫ് സ്‌ട്രോക്കില്‍ പ്രസിദ്ധീകരിച്ച മറ്റ് പഠനത്തില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*