
ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനാണ് നായകനായെത്തിയത്. ദീപിക പദുക്കോണ്‍ നായികയുമായി. ആഗോള ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നെറ്റ്‍ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ട് 150 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയിരിക്കുന്നത് എന്നാണ്. ഒടിടിയില്‍ എപ്പോഴായിരിക്കും റിലീസെന്ന് വ്യക്തമല്ല. വൈകാതെ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംവിധാനം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ആനന്ദാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും കളക്ഷനില്‍ വൻ തുകയില്‍ എത്താൻ കഴിയാത്തത് ഹൃത്വിക് റോഷനെ നിരാശയിലാക്കിയിരുന്നു.
Be the first to comment