ആളൊഴിയാതെ ശബരിമല; തീര്‍ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

പത്തനംതിട്ട: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിയതായി കണക്ക്. നട തുറന്ന് ആദ്യ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ 4,51,097 ലക്ഷം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു. ഇന്നലെ (നവംബര്‍ 22) 87,000-ല്‍ അധികം പേരും ദര്‍ശനം നടത്തിയതായാണ് വിവരം.

ഇതനുസരിച്ച് നടതുറന്ന 15 മുതല്‍ ഇന്നലെ വൈകിട്ട് ആറുമണിവരെ അഞ്ച് ലക്ഷത്തിലധികം പേർ ദർശനം നടത്തിയതായാണ് കണക്ക് സൂചിപ്പിക്കുന്നത്. മണ്ഡലകാല പൂജയ്‌ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ടത്. വ്യാഴാഴ്‌ച 77,026 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ 9254 പേരും സ്പോട്ട് ബുക്കിങ്ങിലൂടെയായിരുന്നു.

 

.

Be the first to comment

Leave a Reply

Your email address will not be published.


*