ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; 4 ദിവസത്തിനിടെ എത്തിയത് രണ്ടേമുക്കാല്‍ ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ഒഴിവായപ്പോള്‍ ശബരിമലയില്‍  വന്‍ ഭക്തജനത്തിരക്ക്. മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ ശബരിമലയിലെത്തിയത് രണ്ടേമുക്കാല്‍ ലക്ഷം തീര്‍ത്ഥാടകരാണ്. നിയന്ത്രണങ്ങള്‍ എല്ലാം മാറിയതോടെ വലിയ ഭക്തജന പ്രവാഹം ആണ് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനം നേടുന്നത്. 

നട തുറന്ന ആദ്യ ദിവസം മാത്രം 26,378 പേരാണ് ദര്‍ശനത്തിന് എത്തിയത്. സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവരുടെ എണ്ണംകൂടി പരിഗണിച്ചാല്‍ ഇത് 30,000 കവിയും. 50,000ല്‍ അധികം ഭക്തരാണ് 17, 18 തീയതികളില്‍ അയ്യനെ കണ്ടു മടങ്ങിയത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിനു അടുത്ത തീര്‍ത്ഥാടകര്‍ ആണ് മലചവിട്ടിയത്. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*