
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ലഹരി ഇടപാടിലെ മുഖ്യപ്രതികള്‍ പിടിയിലായതായാണ് സൂചന. വൈകീട്ട് നാലുമണിക്ക് ഡിസിപി മാധ്യമങ്ങളെ കാണും
ഒരു കിലോയിലേറെ എംഡിഎംഎം കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
അറസ്റ്റിലായ പ്രതികളെ സംബന്ധിച്ചും എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ചും ഡിസിപി വിശദീകരിക്കും. ഇന്നലെ ഇടപ്പള്ളിയില്‍ വച്ച് 50 ഗ്രാം എംഡിഎംഎയുമായി ഫോര്‍ട്ടുകൊച്ചി സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവില്‍പ്പനയിലെ മുഖ്യകണ്ണികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത്.
Be the first to comment