
കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം. പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തി രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് സാമ്പത്തിക നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിട്ടുള്ളത്. തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് വിലയിരുത്തല്‍.
Be the first to comment