സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്

സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുതിച്ചുയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപയും. ഉത്സവ നാളുകളില്‍ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അതേസമയം, കേരളത്തില്‍ മാത്രമല്ല പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വിലവര്‍ധനയാണുണ്ടായത്. 

ഡല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയതായാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ്  വിപണിയില്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. 

Be the first to comment

Leave a Reply

Your email address will not be published.


*