ട്രെയിനില്‍ ടിടിഇമാര്‍ക്കും വിശ്രമിക്കണം; സൗകര്യമില്ലാത്തതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ട്രെയിനില്‍ ടിടിഇമാര്‍ക്ക് വിശ്രമ സൗകര്യമില്ലാത്തതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. റെയില്‍വേക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്.

ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏപ്രില്‍ മാസം തുടക്കത്തിലായിരുന്നു. ആ സംഭവത്തിന് ശേഷം ടിടിഇമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*