കൊച്ചിയിലെ തൊഴിൽ പീഡനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ടാർഗറ്റ് തികയ്ക്കാത്തതിന് ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അഭിഭാഷകനായ കുളത്തൂർ ജയസിംഗ് നൽകിയ പരാതിയിലാണ് നടപടി.

ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ക്രൂര പീഡനമേൽക്കുന്ന തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിലെ ഹിന്ദുസ്ഥാൻ പവർ ലിങ്കിസ് എന്ന സ്ഥാപനത്തിലാണ് പീഡനം നടന്നതെന്ന് മുൻ ജീവനക്കാരൻ പറഞ്ഞു. മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കൾക്ക് ഉപയോഗിക്കുന്ന ബെൽറ്റ് ഇട്ട് നടത്തിച്ചു. കഴുത്തിൽ ബെൽറ്റ് ഇട്ട് നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ടാർഗറ്റ് നേടാത്തതിന്റെ പേരിൽ അധികൃതർ ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുന്ന തരത്തിൽ പ്രചരിച്ച വീഡിയോ മനഃസാക്ഷിയെ നടുക്കുന്നതാണ്. എന്നാൽ വിഡിയോയിലെ സംഭവങ്ങൾ തങ്ങളുടെ ഓഫീസിൽ നടക്കുന്നതല്ല എന്നും ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*