
ആലപ്പുഴ: വെൺമണി പൂന്തലയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കുടുംബ കലഹമാണ് ഇതിനു കാരണമെന്നാണ് നിഗമനം. വെൺമണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയത്. പിന്നാലെ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Be the first to comment