
രണ്ടാം തലമുറ നെക്‌സോ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി. കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ ഇനിഷ്യം കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നെക്സോയുടെ രണ്ടാം തലമുറ ആവർത്തനമാണിത്. 700 കിലോമീറ്റര്‍ റേഞ്ച് വരുന്ന വാഹനം 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.
ടോൺഡ് ഡൗൺ അലോയ് വീലുകൾ, റൂഫ് കാരിയർ, ക്വാഡ്-പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ് എന്നിവ ഒഴികെ പ്രൊഡക്ഷൻ-സ്പെക്ക് നെക്‌സോയും ഇനിഷ്യം കൺസെപ്‌റ്റും ഫലത്തിൽ സമാനമാണ്. സിൽവർ ഫിനിഷിൽ എത്തുന്ന എച്ച് ആകൃതിയിലുള്ള പാനലുകളുള്ള ബംബറാണ് വാഹനത്തിന്. ഡബിൾ ഡാഷ് എൽഇഡി ഡിആർഎൽ, മുന്നിൽ ക്വാഡ് പിക്സൽ എൽഇഡി ലൈറ്റിംഗ്, റഗ്ഗഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്.
ഇൻഫോടെയ്ൻമെൻ്റും ഇൻസ്ട്രുമെൻ്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, റിയർ വ്യൂ ക്യാമറ ഫീഡിനായി രണ്ട് ഡിസ്‌പ്ലേകൾ, ഡിജിറ്റൽ ഐആർവിഎം, 12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, സ്ലിം ടാബ് ആകൃതിയിലുള്ള ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ, 14 സ്പീക്കർ ബാംഗ് & ഒലുഫ്‌സെൻ മ്യൂസിക് സിസ്റ്റം എന്നീ ഫീച്ചറുകൾ വഹനത്തിലുണ്ട്. 2.64 kWh ബാറ്ററി പായ്ക്കുമായാണ് ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ അവതരിച്ചിരിക്കുന്നത്.
ആറു നിറങ്ങളിലും നെക്സോ ലഭിക്കും. ഒമ്പത് എയർബാഗുകളും എഡിഎഎസ് സാങ്കേതിക വിദ്യയും പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ നെക്സോ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ ആദ്യ ഹൈഡ്രജൻ വാഹനമായിരുന്നു.
Be the first to comment