ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. കളിക്കളത്തിലെ ത്രസിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങള്‍ക്കൊപ്പം രസകരമായ പെരുമാറ്റവുമാണ് ഹിറ്റ്മാനെ ആരാധകര്‍ക്കു പ്രിയങ്കരനാക്കി മാറ്റിയത്. ഇപ്പോഴിതാ രോഹിത്തിൻ്റെ വലിയ ഫാൻ ആണെന്നും ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്. മുംബൈയിലെ ഭൂരിഭാഗം സ്ലാങുകളും ഞാന്‍ മനസ്സിലാക്കിയെടുത്തത് സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത് ശര്‍മയുടെ സംസാരത്തില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിൻ്റെ വലിയൊരു ആരാധകൻ കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. മത്സരത്തിനിടയിൽ രോഹിത്തിൻ്റെ പല ഭാഷാപ്രയോഗങ്ങളും സ്റ്റംപ് മൈക്കിലൂടെ പുറത്തുവരുകയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാപ്റ്റനല്ലാതെ വെറുമൊരു ബാറ്ററായി മാത്രം അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. 2013 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടീമിനെ നയിച്ചുകൊണ്ടിരുന്നത് രോഹിത്താണ്.
Be the first to comment