ചെന്നൈ ക്യാപ്റ്റനാകേണ്ടത് ഞാനായിരുന്നു; വീരേന്ദര്‍ സെവാഗ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച വിജയകരമായ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതിന് കാരണം മഹേന്ദ്ര സിംഗ് ധോണിയുടെ നായകമികവാണ്. എന്നാല്‍ ചെന്നൈ നായകസ്ഥാനത്തേയ്ക്ക് ആദ്യം പരിഗണിച്ചത് ധോണിയെ ആയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.

തനിക്ക് ഡല്‍ഹിയില്‍ നിന്ന് ഓഫര്‍ വന്ന സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നും ഒരു വിളി വന്നു. ഇന്ത്യന്‍ മുന്‍ താരം വി ബി ചന്ദ്രശേഖര്‍ ആയിരുന്നു ചെന്നൈയ്ക്കായി താരങ്ങളെ തിരഞ്ഞെടുത്തിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഓഫര്‍ സ്വീകരിക്കരുതെന്നും ചെന്നൈയ്ക്കായി കളിക്കണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടതായി സെവാഗ് വെളിപ്പെടുത്തി.

ഐപിഎല്‍ ആദ്യ സീസണിന് മുമ്പായുള്ള ലേലത്തിന് താന്‍ പോയിരുന്നില്ല. ലേലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ ചെന്നൈ ടീമില്‍ എത്തുമായിരുന്നു. ആദ്യ സീസണില്‍ ചെന്നൈ നായകനും താന്‍ ആകുമായിരുന്നു. തന്നെ ലഭിക്കാതെ വന്നതോടെ ചെന്നൈ ധോണിയെ ലേലത്തില്‍ സ്വന്തമാക്കി. താന്‍ ഡല്‍ഹിയുടെ ഓഫര്‍ സ്വീകരിച്ചതായും സെവാഗ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*