ഐബിഎമ്മും ഐഐഐടി കോട്ടയവും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

കോട്ടയം ∙ സാങ്കേതിക തൊഴിൽ വിപണിയിൽ മത്സരാധിഷ്ഠിതരാകാൻ വിദ്യാർഥികൾക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ ഐബിഎമ്മും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കോട്ടയവും (ഐഐഐടി കോട്ടയം) ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ട്യൂട്ടോറിയലുകൾ, തിരഞ്ഞെടുത്ത സോഫ്‌റ്റ്‌വെയർ, വ്യവസായവുമായി ബന്ധപ്പെട്ട ക്യൂറേറ്റഡ് കോഴ്‌സ്‌വെയർ, അനുഭവപരിചയത്തിനുള്ള ക്ലൗഡ് ആക്‌സസ് എന്നിവ ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കും ഐബിഎം നൽകും. ബിസിനസ് ഓട്ടോമേഷൻ പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ചുമതല വഹിക്കും. കോട്ടയം ഐഐഐടിയിൽ നടന്ന ചടങ്ങിൽ ഐബിഎം ഓട്ടോമേഷൻ ജനറൽ മാനേജർ ദിനേശ് നിർമ്മൽ, കോട്ടയം ഐഐഐടി ഡയറക്ടർ ഡോ. രാജീവ് ധരസ്കറുമായി ധാരണാ പത്രങ്ങൾ കൈമാറി. ഐഐഐടി രജിസ്ട്രാർ ഡോ. എം രാധാകൃഷ്ണൻ, ചാർളി കുര്യൻ (ട്രാൻസ്‌ഫോർമേഷൻ ലീഡ്, ഐബിഎം ഓട്ടോമേഷൻ) വിശാൽ ചാഹൽ (ഡയറക്ടർ, ഐബിഎം ഓട്ടോമേഷൻ), ഡോ. എബിൻ ഡെനി രാജ് (അസോസിയേറ്റ് ഡീൻ- അക്കാദമിക്‌സ്, ഐഐഐടി കോട്ടയം) തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*