ടി-20 റാങ്കിംഗ്: ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യൻ താരമായി ഇഷാൻ കിഷൻ

ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 68 സ്ഥാനങ്ങൾ മറികടന്ന കിഷൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. 689 ആണ് കിഷൻ്റെ റേറ്റിംഗ്. ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ഉൾപ്പെട്ടിരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ രണ്ട് അർധസെഞ്ചുറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ 164 റൺസാണ് കിഷനെ തുണച്ചത്. 818 റേറ്റിംഗുള്ള പാകിസ്താൻ നായകൻ ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്. 794 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് മൂന്നാമത്. റേറ്റിംഗ് 772. 14ആം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലാണ് പട്ടികയിൽ കിഷനു ശേഷം ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യൻ താരം. ശ്രേയാസ് അയ്യരും രോഹിത് ശർമ്മയും യഥാക്രമം 16, 17 സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികകളിലെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.

Be the first to comment

Leave a Reply

Your email address will not be published.


*