
2023-ലെ മികച്ച ടി20 താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൂര്യ ഈ നേട്ടത്തിന് അര്‍ഹനാകുന്നത്.
പോയവര്‍ഷം 17 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. 155.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോറിങ്. രണ്ട് സെഞ്ചുറികളും നാല് അര്‍ധ സെഞ്ചുറികളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിറന്നത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സൂര്യയെ ഏല്‍പ്പിച്ചിരുന്നു.
നേരത്തേ പോയവര്‍ഷത്തെ ഐസിസിയുടെ ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതും സൂര്യകുമാറിനൊയിരുന്നു. 60 ടി20 മത്സരങ്ങളില്‍ നിന്ന് 45.55 ശരാശരിയില്‍ 2141 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
Be the first to comment