ഐസിഎസ്ഇ, ഐ എസ് സി ബോർഡ് പരീക്ഷ; നൂറു ശതമാനം വിജയവുമായി മാന്നാനം കെ ഇ സ്കൂൾ വീണ്ടും

മാന്നാനം: 2022-23 അദ്ധ്യായന വർഷത്തിലെ ഐസിഎസ്ഇ, ഐ എസ് സി ബോർഡ് പരീക്ഷകളിൽ മികച്ച വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഐസിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 113 കുട്ടികളിൽ 59 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. ഇവരിൽ 32 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 1 ഉം കരസ്ഥമാക്കി. ഐ എസ് സി പന്ത്രണ്ടാം ക്ലാസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 132 കുട്ടികളിൽ 62 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി. 32 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 1 ലഭിച്ചു.

ഐസിഎസ്ഇയിൽ 99 ശതമാനം മാർക്കോടുകൂടി മെറിൻ ബെന്നി തോമസ് ഒന്നാം സ്ഥാനത്തും 98.4 ശതമാനം മാർക്കോടുകൂടി ഋഷികേശ് ആർ ഷിനോയ് രണ്ടാം സ്ഥാനത്തും എത്തിയപ്പോൾ ഐ എസ് സി സയൻസ് – ബയോളജി വിഭാഗത്തിൽ 98.5 ശതമാനം മാർക്കോടുകൂടി കൃഷ്ണ രാജീവ് നായരും, സയൻസ് – കമ്പ്യൂട്ടർ വിഭാഗത്തിൽ 97.8 ശതമാനം മാർക്കോടുകൂടി സ്വരാഗ് സിബിയും സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി.

പരീക്ഷയെഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിൻസിപ്പാൾ റവ.ഡോ. ജയിംസ് മുല്ലശ്ശേരി അഭിനന്ദനങ്ങൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*