ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഓഗസ്റ്റ് 31 വരെ സന്ദർശിക്കാം

ചെറുതോണി: ഓണം പ്രമാണിച്ച് ഇടുക്കി,ചെറുതോണി അണക്കെട്ടുകൾ ഈ മാസം 31 വരെ സന്ദർശകർക്കായി തുറന്നു നൽകും. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സന്ദര്‍ശനത്തിന് അനുമതി. അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്നതിനാൽ ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുക. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Be the first to comment

Leave a Reply

Your email address will not be published.


*