കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിരുന്നിന് ക്ഷണിച്ചാൽ ഇനിയും പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ദിയസ്കോറസ്. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കിൽ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
ക്രൈസ്തവ സഭാനേതൃത്വത്തിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെ ബിഷപ്പുമാർക്കെതിരായ പരാമർശത്തിലെ മൂന്ന് വാക്കുകൾ സജി ചെറിയാൻ പിൻവലിച്ചിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോയെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.
Be the first to comment