ഹൈക്കോടതിയിൽ സർക്കാർ ‘യെസ്’ പറഞ്ഞാൽ ആകാശപാത യാഥാർത്യമാകും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഹൈക്കോടതിയിൽ സർക്കാർ പ്രോസിക്യൂട്ടർ യെസ് എന്നൊരു വാക്കു പറഞ്ഞാൽ പാതിവഴിയിൽ നിലച്ച ആകാശപാത യാഥാർത്യമാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പൊളിക്കണോ നിലനിറുത്തണോ എന്ന് ഹൈക്കോടതി ചോദിച്ചിട്ടും മറുപടി പറയാതെ പലകാരണങ്ങൾ പറഞ്ഞു കേസ് നീട്ടിക്കൊണ്ടു പോവുകയാണ് സർക്കാർ. എങ്ങനെയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയി എനിക്കെതിരെ പ്രചരണായുധമാക്കാനാണ് നീക്കം. ഇതൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോകില്ലെന്നും മന്ത്രി വി.എൻ വാസവൻ ആകാശപാത യാഥാർത്യമാക്കണമെന്ന അഭിപ്രായക്കാരനായിട്ടാണ് തനിക്ക് തോന്നുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

എന്ത് വികസനകാര്യത്തിലും ഇടങ്കോലിടുന്ന ഭരണകക്ഷിയിലെ ചില ശകുനികളാണ് പദ്ധതിക്ക് ഇടം കോലിടുന്നത്. ആകാശപാതയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ മന്ത്രി വീണാ ജോർജിന്റെ അടുത്തബന്ധുവാണ്. ഇവരെ ഉപയോഗിച്ചാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നത്. കോടികൾ ചെലവഴിച്ച ആകാശപാത പൂർത്തിയാക്കണമെന്ന് ഒരു വാക്ക് പറഞ്ഞാൽ കോടതി പദ്ധതി പൂർത്തിയാക്കാൻ അനുമതി നൽകും. പക്ഷേ ചില നേതാക്കൾ ഇടപെട്ട് അവരെക്കൊണ്ട് പറയിക്കില്ല. എതിരാളികൾ പ്രചരിപ്പിക്കും പോലെ ആകാശപാതയ്ക്ക് ഒരു ബലക്കുറവുമില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*